ആലപ്പുഴ:കൊച്ചിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇ.ഡി) ചോദ്യം ചെയ്യലിന് പോകുംവഴി മന്ത്രി കെ.ടി.ജലീൽ ഔദ്യോഗിക വാഹനം മാറ്റി യാത്രയ്ക്ക് ഉപയോഗിച്ച സ്വകാര്യ വാഹനത്തിന്റെ ഉടമ അരൂരിലെ ചെമ്മീൻ വ്യവസായി അനസിന് ഉന്നതങ്ങളിൽ വലിയ സ്വാധീനം. അരൂർ വട്ടക്കേരിൽ ഘണ്ടാകർണ ക്ഷേത്രത്തിന് സമീപമാണ് വ്യവസായി താമസിക്കുന്നത്.
മന്ത്രി ജലീലുമായി വളരെ അടുത്ത വ്യക്തിബന്ധം പുലർത്തുന്ന ആളാണ് അനസെന്ന് പ്രദേശവാസികൾ പറയുന്നു. അരൂക്കുറ്റി പാലത്തിന് പടിഞ്ഞാറ് വശമാണ് ഇദ്ദേഹത്തിന്റെ ചെമ്മീൻ കയറ്റുമതി സ്ഥാപനം. ജില്ലയിലെ പല സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. മുമ്പ് ഒരു മരുന്ന് വിതരണ സ്ഥാപനവും നടത്തിയിരുന്ന അനസിന് ജില്ലയിൽ പല ഭാഗങ്ങളിലും സ്ഥലങ്ങളും കെട്ടിടങ്ങളുമുണ്ട്.