fdg

ഹരിപ്പാട്: സൈക്കിൾ വാങ്ങാൻ കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അഞ്ചാം ക്ലാസുകാരൻ മാതൃകയായി. പൊത്തപ്പള്ളി തെക്ക് കെ.കെ.കെ.വി.എം ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പൊത്തപ്പള്ളി തെക്ക് കടുവകൽ നസീബ്-ആമിനാ ബീവി ദമ്പതികളുടെ മകൻ നദീറാണ് 10000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കുമാരപുരം സർവ്വീസ് സഹകരണ ബാങ്ക് ഉദ്ഘാടന ചടങ്ങിൽ വച്ച് മന്ത്രി ജി.സുധാകരൻ തുക ഏറ്റുവാങ്ങി.