ആലപ്പുഴ: ബന്ധു നിയമനവും മാർക്ക് ദാനവും അടക്കമുള്ള അഴിമതികൾ കയ്യോടെ പിടിക്കപ്പെട്ടിട്ടും സ്വർണ്ണക്കള്ളക്കടത്തിൽ ആരോപണത്തിന്റെ കരിനിഴലിലായിട്ടും കെ.ടി.ജലീലിനെ പിണറായി വിജയൻ സംരക്ഷിക്കുന്നതിന് കാരണം അവർക്കിടയിലെ അവിഹിത സാമ്പത്തിക ഇടപാടുകളും കൂട്ടുകച്ചവടവും ആണെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. കെ.ടി.ജലീലിന്റെ രാജി ആവശൃപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ലിജു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് അദ്ധൃക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.പി.പ്രവീൺ, ബിനു ചുള്ളിയിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സതീഷ് ബുധനൂർ, എസ്. അരുൺ, ആൽബിൻ അലക്‌സ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ എൻ.പി.വിമൽ, കെ.നൂറൂദ്ദീൻ കോയ, സരുൺ റോയി,സജിൽ ഷേറിഫ്, വിഷ്ണു ഭട്ട്, നിഥിൻ മയൂരം,പ്രശാന്ത് കൂവക്കാട്,എ.ഡി.തോമസ്,അൻസിൽ ജലീൽ,നായിഫ്,ഷഫീക്ക്,തുടങ്ങിയവർ നേതൃത്വം നൽകി.