ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സബ് ട്രഷറി ഭണ്ഡാരം ചരിത്ര പൈതൃക സംരക്ഷണ പട്ടികയിൽപ്പെടുത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ട്രഷറി പൈതൃക ഭണ്ഡാര സംരക്ഷണ മന്ദിരത്തിന്റെ ശിലാസ്ഥാപന ഫലകം സ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെ ഉണ്ടായിരുന്ന പഴയ നാണയങ്ങൾ, ത്രാസ്, തുടങ്ങിയ പൗരാണികവും ചരിത്രപരവുമായ സാധനങ്ങൾ സംരക്ഷിച്ച് പ്രദർശിപ്പിക്കുന്ന ഗ്യാലറി ഉണ്ടാക്കും. നിറപുത്തിരി നടക്കുന്ന ഭണ്ഡാരം അതേപടി നിലനിർത്തി സംരക്ഷിക്കുമെന്നും അതിനായ് കൂടുതൽ തുക അനുവദിക്കും. നഗരസഭാദ്ധ്യക്ഷ വിജയമ്മ പുന്നൂർമഠം അദ്ധ്യക്ഷയായി. നഗരസഭാംഗങ്ങളായ എം.കെ.വിജയൻ, കെ.എം.രാജു, ശോഭ വിശ്വനാഥ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.കെ.സുരേന്ദ്രനാഥ്, കൺവീനർ ജെ.മഹാദേവൻ, ക്ഷേത്രോപക സമിതി പ്രസിഡന്റ് ജി.എസ് ബൈജു, ജോൺ തോമസ്, എം.എം. ബഷീർ, അഡ്വ.വി.ഷുക്കൂർ, കെ.രാമകൃഷ്ണൻ, സബ് ട്രഷറി ഓഫീസർ പ്രേംജിത്ത് ലാൽ, ഡെപ്യൂട്ടി തഹസിൽദാർ ഉണ്ണികൃഷ്ണൻ മുസത്, സബ് ഇൻസ്പെക്ടർ സിയാദ്, എ.പ്രകാശ് എന്നിവർ പങ്കെടുത്തു.