ഹരിപ്പാട്: എം.ജി സർവകലാശാലയുടെ വി.എസ്.സി സുവോളജി മോഡൽ 2 പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ കരുവാറ്റ തെക്ക് മനുഭവനത്തിൽ എം.അശ്വതിയെ എസ്.എൻ.ഡി.പി യോഗം 5226ാം നമ്പർ ആശാൻ സ്മാരക ശാഖയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കാർത്തികപള്ളി യൂണിയൻ കൗൺസിലർ
കെ.സുധീർ പൊന്നാട അണിയിച്ചു. കെ.വി സേനൻ കാഷ് അവാർഡ് നൽകി. ശാഖാ കൺവീനർ ദിലീപ് കുമാർ, ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.