ആലപ്പുഴ: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കോടതി റോഡ് ഉപരോധിച്ചു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡൻറ് ഡി.പ്രദീപ് അദ്ധ്യക്ഷത വഹിച്ച യോഗം യുവമോർച്ച ജില്ലാ പ്രസിഡൻറ് അനീഷ് തിരുവമ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് ഹരിഗോവിന്ദ്, ജില്ലാസെക്രട്ടറി അരുൺ ദേവികുളങ്ങര, ട്രഷറർ അനൂപ് എടത്വ, പ്രതിഭാ ജയേക്കർ, വി.സി സാബു, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് അശ്വതി, മണ്ഡലം പ്രസിഡന്റ് പ്രതീഷ് പി, ശരത്ത് പ്രകാശ്, ആകാശ്, ജയലത ജയകുമാർ, ആദർശ് മുരളി, കണ്ണൻ കലവൂർ, ശംഭു നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.