ambala

അമ്പലപ്പുഴ: അമ്പലപ്പുഴ നിയോജമണ്ഡലത്തിൽ 41.49 കോടി രൂപ ചിലവിൽ നിർമ്മിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം 12,13,14 തീയതികളിൽ നടത്തുന്നതിന്റെ ഭാഗമായി ഇന്നലെ കളർകോട് ക്ഷേത്രം - പോളേ പറമ്പ് റോഡ് (116 ലക്ഷം), കൊഴാമത്ത് റോഡ് (51 ലക്ഷം), തൂക്കുകുളം - തയ്യൽ പാടം റോഡ് (129 ലക്ഷം), വാട്ടർ വർക്ക്സ് റോഡ് (45 ലക്ഷം) വാട്ടർ വർക്ക്സ് ബ്രാഞ്ച് റോഡ് (1.50 ലക്ഷം), കപ്പക്കട - സൗത്ത് കോസ്റ്റൽ റോഡ് (76 ലക്ഷം), കപ്പക്കട - പത്തിൽ പാലം റോഡ് (37 ലക്ഷം) എന്നീ റോഡുകളുടെ ഉദ്ഘാടനം മന്ത്രി.ജി.സുധാകരൻ നിർവഹിച്ചു.. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജി.വേണു ഗോപാൽ, അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡൻ്റ് കെ.എം. ജുനൈദ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുവർണ പ്രതാപൻ, സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മറ്റി സെക്രട്ടറി എ. ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.