ആലപ്പുഴ: പ്രധാനമന്ത്രിയുടെ 70-ാം ജന്മദിനം പ്രമാണിച്ച് ജില്ലയിൽ വിവിധങ്ങളായ സേവന പ്രവർത്തനങ്ങൾ ബി.ജെ.പി സംഘടിപ്പിക്കും. ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബർ 14 മുതൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങളും വിവിധ ക്ഷേമപദ്ധതികളെ കുറിച്ചുള്ള പ്രചരണ പ്രവർത്തങ്ങളും സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അറിയിച്ചു . പ്രധാനമന്ത്രിയുടെ ജന്മദിനമായ 17ന് നിയോജക മണ്ഡലങ്ങളിൽ 70 പേർക്ക് വീതം സഹായം നൽകും. 14 മുതൽ 20 വരെ നടക്കുന്ന സേവാസപ്താഹത്തിന്റെ ജില്ലാതല ഉദ്ഘാടനം 14ന് ആലപ്പുഴയിൽ നടക്കും. സംസ്ഥാന സെക്രട്ടറി അഡ്വ .എസ്.സുരേഷ് , മേഖല പ്രസിഡന്റ് കെ .സോമൻ, ദേശീയ കൗൺസിൽ അംഗങ്ങളായ വെള്ളിയാകുളം പരമേശ്വരൻ കെ.എസ്.രാജൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി.അശ്വനിദേവ് തുടങ്ങിയവർ പങ്കെടുക്കും.