കായംകുളം: കായംകുളം നഗരസഭാ പരിധിയിൽ കൊവിഡ് 19 വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
നഗരസഭയിലെ എല്ലാ വാർഡുകകളിലുമായി 320 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നാലുപേർ മരിക്കുകയും ചെയ്തു. 213 പേർ രോഗമുക്തരായി 1000ൽ അധികം പേർ വീടുകളിൽ ക്വാറന്റൈനിലാണ്. നഗരസഭയുടെ കൊവിഡ് കെയർ സെന്ററുകളിൽ 196 പേർ ക്വാറന്റൈനിലുണ്ട്. രോഗബാധിതരിൽ 10 പേർ സ്വന്തം വീടുകളിൽ ചികിത്സയിലാണ്. രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് നിയന്ത്രണം ശക്തമാക്കുവാൻ നഗരസഭ മോണിട്ടറിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം.
സസ്യമാർക്കറ്റിന്റെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 7മുതൽ വൈകിട്ട് 4 മണിവരെ
നഗരത്തിൽ മറ്റ് വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7മുതൽ വൈകിട്ട് 7വരെ
നഗരത്തിലെ ഹോട്ടലുകളിൽ വൈകിട്ട് 7മണിക്ക് ശേഷം പാഴ്‌സൽ സർവീസ് മാത്രം
പൊതുചടങ്ങുകളിൽ 50 പേരിൽ കൂടിയാൽ കേസെടുക്കും
യാത്രകൾ പരമാവധി ഒഴിവാക്കണം
ഒരു വീട്ടിൽ നിന്നും ഒരാൾ മാത്രം പുറത്ത് പോകാൻ പാടുള്ളൂ
......................
നിയന്ത്രണം ലംഘിക്കുന്നവരുടെ പേരിൽ കർശന നിയമ നടപടി സ്വീകരിക്കാൻ കൊവിഡ് മോണിറ്റിറിംഗ് കമ്മറ്റി തീരുമാനിച്ചതായി നഗരസഭാ ചെയർമാൻ അഡ്വ. എൻ. ശിവദാസൻ പറഞ്ഞു.
....................
സ്‌പെഷ്യൽ ക്ലിനിക്കുകൾ ആരംഭിക്കും
ചികിത്സയ്ക്കായി ആശുപത്രികളിൽ പോകുന്നവരിൽ കൂടി രോഗം പകരുന്ന സാഹചര്യത്തിൽ ഡോക്ടർമാർ വാർഡുകളിൽ എത്തി പരിശോധിച്ച് മരുന്ന് നൽകുന്ന സ്‌പെഷ്യൽ ക്ലിനിക്കുകൾ നഗരസഭാ പരിധിയിൽ ആരംഭിക്കും. ഇതിനായി ഒരു ഡോക്ടറെകൂടി അടിയന്തിരമായി നിയമിക്കും. വാർഡുകളിൽ കമ്മ്യൂണിറ്റി ഹാളുകൾ കേന്ദ്രീകരിച്ച് കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചികിത്സ നല്കുന്നത്. സെപ്തംബർ 20 മുതൽ ഈ ചികിത്സാ പദ്ധതി നടപ്പാലിക്കും.