ആലപ്പുഴ: രാജ്യത്ത് പട്ടികവിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനും തീർപ്പുകൽപ്പിക്കുന്നതിനും ജില്ലകൾ തോറും അതിവേഗകോടതികൾ (ഫാസ്റ്റ് ട്രാക്ക് കോടതികൾ) സ്ഥാപിക്കുകയും അവിടങ്ങളിൽ പട്ടികവിഭാഗക്കാരിൽനിന്നുള്ള പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്നും സാംബവമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ആവശ്യപ്പെട്ടു. ആറന്മുളയിൽ കൊവിഡ് ബാധിതയായ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചും യുവതിക്കും കുടുംബത്തിനും നീതിയും സംരക്ഷണവും നൽകണമെന്നും ആവശ്യപ്പെട്ട് സാംബവമഹാസഭ ആഹ്വാനം ചെയ്ത സംസ്ഥാനതല നില്പ് സമരത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ബോട്ട് ജെട്ടി പരിസരത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷാനവാസ് ചെറിയനാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി.ആർ.തമ്പി, ജി.കെ.പാർത്ഥൻ, എം.ടി.രാഘവൻ, ഹരീഷ് വണ്ടാനം, സന്തോഷ് ശിവൻ, കലവൂർ ജയൻ, പി.കെ.മോഹനൻ, സോമൻ സി.ഈര എന്നിവർ സംസാരിച്ചു.