ആലപ്പുഴ: ഇന്നലെ പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. തഴക്കര, തിരുവൻവണ്ടൂർ, കാട്ടൂർ എന്നിവിടങ്ങളിലാണ് മേൽക്കൂരയ്ക്ക് മേൽ മരങ്ങൾ വീണ് വീടുകൾ തകർന്നത്. മഴ കനക്കുമെന്ന സാഹചര്യത്തിൽ ഇന്നു മുതൽ മൂന്ന് ദിവസത്തേക്ക് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.