മുതുകുളം: ആറാട്ടുപുഴ പഞ്ചായത്ത് അഞ്ചാം വാർഡിലെ കൊച്ചിയുടെജെട്ടി - മണിവേലിക്കടവ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യമുയർന്നു. ആറാട്ടുപുഴ -കണ്ടല്ലൂർ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള റോഡിന്റെ തോപ്പിൽകടവിന് സമീപം കരിമ്പിൽ തെക്കേതിൽ ഭാഗമാണ് തകർന്നത്. വെള്ളക്കെട്ട് കാരണം ഇവിടെ അപകടങ്ങൾ പതിവാണ് .10 വർഷം മുൻപ് ഫിഷറീസ് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത് .ഏതാനും മാസങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. നവീകരണം കാര്യക്ഷമമാകാത്തതാണ് റോഡ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.