a

മാവേലിക്കര സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണ വിഭാഗം നിർവ്വാഹക സമിതിയംഗം, കേരളപാണിനി എ.ആർ രാജരാജവർമ സ്മാരക വൈസ് പ്രസിഡന്റ്, കുഞ്ചൻ സ്മാരക ഭരണസമിതിയംഗം, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സാഹിത്യകാരൻ ശിവരാമൻ ചെറിയനാടിന്റെ ഒന്നാം ചരമ വാർഷികം ചെട്ടികുളങ്ങരയിൽ നടന്നു. ചെട്ടികുളങ്ങര കൈതവടക്ക് മൂക്കന്റയ്യത്ത് വീട്ടിലെ സ്മൃതികുടീരത്തിൽ സി.പി.എമ്മിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും നേതൃത്വത്തിൽ അനുസ്മരണം നടത്തി.

അനുസ്മരണ സമ്മേളനം സി.പി.എം മാവേലിക്കര ഏരിയാ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘ ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു അധ്യക്ഷനായി. എസ്.ശ്രീജിത്ത്, ഇലിപ്പക്കുളം രവീന്ദ്രൻ, മുതുകുളം മോഹൻദാസ്, സി.കൃഷ്ണമ്മ, ജി.രാജു, പ്രൊഫ.ശിവദാസൻ പിള്ള, ഡി.പങ്കജാക്ഷൻ, വർഗീസ് കുറത്തികാട്, കന്നിമേൽ നാരായണൻ, പ്രൊഫ.വി.ഐ ജോൺസൻ, രവി സിത്താര തുടങ്ങിയവർ സംസാരിച്ചു.