photo

ചേർത്തല:ഇ.ഡി.അന്വേഷണത്തിന് വിധേയനായ മന്ത്റി കെ.ടി.ജലീൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ചേർത്തല നിയോജക മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി.നിയോജക മണ്ഡലം പ്രസിഡന്റ് ജെ.പി.വിനോദ്,വൈസ് പ്രസിഡന്റുമാരായ വി.പ്രകാശൻ കളപ്പുരയ്ക്കൽ,സജേഷ് നന്ദ്യാട്ട്,സെക്രട്ടറി കെ.സോമൻ,ട്രഷറർ ഡി.ഗിരീഷ്കുമാർ,ഷാജി കരുവ,ജയൻ ശാന്തി,ടി.ആർ.വിനോദ്,ബി.ഡി.എം.എസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷാനി സുനിൽ,അജി ഇടുപ്പുങ്കൽ,സൈജു വട്ടക്കര,ശോഭിനി എന്നിവർ പങ്കെടുത്തു.