s


ആലപ്പുഴ: ജില്ലയിൽ ഇന്നലെ 163 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1944 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശത്ത് നിന്നും പത്ത് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 148 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.


 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 8584

വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1801

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 200

കേസുകൾ 36, അറസ്റ്റ് 23

കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ 36 കേസുകളിൽ 23 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 250 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 1292 പേർക്കും കണ്ടെയി ൻമെൻറ് സോൺ ലംഘനം നടത്തിയ മൂന്ന് പേർക്കെതിരെയും നടപടി സ്വീകരിച്ചു.