മാവേലിക്കര മണ്ഡലത്തിലെ 7 പഞ്ചായത്തുകളിലായി ജലജീവൻ മിഷൻ വഴി 126 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. 2023ൽ പൂർത്തീകരിക്കുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ചുനക്കര (13.02 കോടി), നൂറനാട് (14.65), താമരക്കുളം (15.20), തെക്കേക്കര (30.90), വള്ളികുന്നം (32.18), പാലമേൽ (18.53), തഴക്കര (1.71) എന്ന നിലയിലാണ് തുക ചെലവഴിക്കുന്നത്. 7 പഞ്ചായത്തുകളിലായി നിലവിൽ 66286 കുടുംബങ്ങളും 12437 ഗാർഹിക കണക്ഷനുകളുമാണുള്ളത്. 2020 ൽ 6004 പുതിയ കണക്ഷനുകളും 2023ന് മുമ്പ് ശേഷിക്കുന്നവയും നൽകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.