പൂച്ചാക്കൽ : നിർമ്മാണം പൂർത്തീകരിക്കാതെ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി അംഗങ്ങൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് വേദിയുടെ മുന്നിലേയ്ക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.
കെട്ടിട നിർമ്മാണം പൂർത്തീകരിക്കാതെ ഉദ്ഘാടനം നടത്തുന്നതിനെയാണ് ബി.ജെ.പി എതിർക്കുന്നതെന്നും വികസന പ്രവർത്തനങ്ങളെയല്ലെന്നും ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ പറഞ്ഞു.
ഓഫീസ് കെട്ടിടം ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കുമ്പോൾ ആയിരുന്നു ബി.ജെ.പി യുടെ പ്രതിഷേധം.
വാർഡ് മെമ്പർ കെ.സി വിനോദ്കുമാർ , കെ.രാജേഷ്, മനോജ് കുമാർ, എം.ആർ ജയദേവൻ , ആശാ സുരേഷ് ,ശ്രീജിത്ത് പാവേലി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.