a

മാവേലിക്കര- സ്വർണ കള്ളകടത്ത് കേസിൽ രാജ്യദ്രോഹികൾക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയും മന്ത്രി കെ.ടി ജലീലും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അധ്യക്ഷനായി. ജില്ലാ ട്രഷറർ കെ.ജി.കർത്താ മുഖ്യപ്രഭാഷണം നടത്തി.
അഡ്വ.കെ.വി.അരുൺ, ഹരീഷ് കാട്ടൂർ, വിജയകുമാർ പരമേശ്വരത്ത്, കെ.ആർ പ്രദീപ്, എസ്.രംഗനാഥ്, ജീവൻ ചാലിശ്ശേരി, സന്തോഷ്‌ മറ്റം, മുരളീധരൻ, ഷാജി വട്ടക്കാട്ട്, കെ.ജി.ഉണ്ണികൃഷ്ണൻ, സുധീഷ്, ദേവരാജൻ, വിനീത് ചന്ദ്രൻ, മഹേഷ്‌ വാഴുവാടി, ബീനാവേണു, രോഹിത്, മനു വെട്ടിയാർ, അനിൽ കോട്ടക്കകം, അഭിലാഷ്, ബിനു ചാങ്കുരേത്ത് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.