ആലപ്പുഴ :ജില്ലയിൽ ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് 15, 16, 17, 18 വാർഡുകൾ, പുറക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് നാല്, വാർഡ് 18(അയ്യൻകോയിക്കൽ ക്ഷേത്ര റോഡ് മുതൽ കരൂർ വരെ ) വാർഡ് മൂന്ന് (അമയിട ഭാഗം, ഐവാടിശ്ശേരി ഭാഗം ) ചമ്പക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് ആറ്, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് രണ്ട്, ബുധനൂർ ഗ്രാമപഞ്ചായത്ത് വാർഡ് ആറ് (പുന്തലക്കുറ്റി മുതൽ തൊട്ടായി ഭാഗം വരെ, കുന്നയിൽ ജംഗ്ഷൻ മുതൽ മാടത്തികുറ്റി കോളനി വരെയും ) എന്നിവ കണ്ടെയിൻമെന്റ് സോണുകളാക്കി.

പുറക്കാട് പഞ്ചായത്ത് വാർഡ് 16, ആലപ്പുഴ നഗരസഭ വാർഡ് 21(ആശ്രമം ), വാർഡ് 48(ചാത്തനാട്), മുനിസിപ്പൽ സ്റ്റേഡിയം 33-ാം വാർഡിൽ (എൽ ഐ സി ഇടവഴി വരുന്ന അറക്കൽ ഭാഗത്തുള്ള 20 വീടുകൾ , കാണാപ്പറമ്പ് വീട് ഉൾപ്പെടുന്ന 22 വീടുകളും ഒഴികെയുള്ള പ്രദേശം ) ഹരിപ്പാട് നഗരസഭ വാർഡ് 16, കരുവാറ്റ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന് എന്നീ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.