pathradhipar
1937 ൽ പേട്ടയിലെ തോപ്പിൽ വീടിനു മുന്നിൽ ( നിൽക്കുന്നവരിൽ ഇടതു നിന്ന് ) സി. കേശവൻ, കെ. സുകുമാരൻ, സി.വി.കുഞ്ഞുരാമൻ, സരള, കെ. ദാമോദരൻ, (ഇരിക്കുന്നവർ ഇടതുനിന്ന് ) കെ. രവീന്ദ്രനാഥ്, വാസന്തി, ഇന്ദിരക്കുട്ടി, കൊച്ചിക്കാവ് ( ശ്രീമതി സി.വി. കുഞ്ഞുരാമൻ), കെ. അരുന്‌ധതി, ലീല, വിജയൻ ( നിലത്ത് ഇരിക്കുന്നവരിൽ ഇടതു നിന്ന്) പൊന്നൻ, ഭദ്രൻ, കെ. ബാലകൃഷ്‌ണൻ, അനിൽ ദാമോദരൻ, ഭാസ്‌കരൻ.

അ​ക്ഷ​ര​ങ്ങ​ളെ​ ​അ​ഗ്നി​യാ​യി​ ​ജ്വ​ലി​പ്പി​ച്ച​ ​പ​ത്രാ​ധി​പ​ർ​ ​കെ.​സു​കു​മാ​ര​നെ​ ​കാ​ലം​ ​ഏ​​​റ്റു​വാ​ങ്ങി​യി​ട്ട് 39​ ​ആ​ണ്ട് ​തി​ക​യു​ന്നു.​ ​അ​വ​ശ​ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ ​ഇ​പ്പോ​ഴും​ ​അ​ണ​യാ​തെ​ ​എ​രി​യു​ന്ന​ ​ക​ന​ലു​ക​ളാ​ണ് ​പ​ത്രാ​ധി​പ​രു​ടെ​ ​അ​ക്ഷ​ര​ങ്ങ​ളും​ ​വാ​ക്കു​ക​ളും.​ ​ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധ​മാ​യ​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തി​ലൂ​ടെ​ ​അ​ധി​കാ​ര​ ​വ​ർ​ഗം​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​മേ​ൽ​ ​വീ​ണ്ടും​ ​ആ​പ്പ് ​അ​ടി​ച്ചു​ക​യ​​​റ്റു​മ്പോ​ൾ​ ​കു​ള​ത്തൂ​ർ​ ​ശ്രീ​നാ​രാ​യ​ണ​ ​വാ​യ​ന​ശാ​ല​ ​അ​ങ്ക​ണം​ ​വീ​ണ്ടും​ ​മ​ന​സി​ൽ​ ​തെ​ളി​യു​ന്നു.​ 1958​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​വാ​യ​ന​ശാ​ല​ ​അ​ങ്ക​ണ​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ഹാ​സ​മാ​ധി​ ​ദി​നാ​ച​ര​ണ​ത്തി​ൽ​ ​അ​ന്ന​ത്തെ​ ​മു​ഖ്യ​മ​ന്ത്രി​​ ​ഇ.​എം.​എ​സി​നെ​ ​വേ​ദി​യി​ലി​രു​ത്തി​ ​പ​ത്രാ​ധി​പ​ർ​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തി​നെ​തി​രെ​ ​ന​ട​ത്തി​യ​ ​അ​ഗ്നി​പു​ര​ണ്ട​ ​പ്ര​സം​ഗം.​ ​ഇ.​എം.​എ​സ് ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ച​ ​ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ ​ക​മ്മി​ഷ​ന്റെ​ ​റി​പ്പോ​ർ​ട്ടി​നെ​ ​ചു​ട്ടു​ചാ​മ്പ​ലാ​ക്കി​യ​ ​പ​ത്രാ​ധി​പ​രു​ടെ​ ​ച​രി​ത്ര​ ​പ്ര​സി​ദ്ധ​മാ​യ​ ​പ്ര​സം​ഗം.​ ​പി​ന്നാ​ക്ക​ക്കാ​രു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ക​വ​ർ​ന്നെ​ടു​ത്ത് ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണം​ ​നി​യ​മ​മാ​യി​ ​മാ​റു​മ്പോ​ൾ​ ​പ​ത്രാ​ധി​പ​രു​ടെ​ ​കു​ള​ത്തൂ​ർ​ ​പ്ര​സം​ഗം​ ​വീ​ണ്ടും​ ​മു​ഴ​ങ്ങ​ണം.​ ​ഭ​ര​ണ​ഘ​ട​നാ​ ​വി​രു​ദ്ധ​ ​നീ​ക്ക​ങ്ങ​ളെ​ ​ചു​ട്ടു​ചാ​മ്പ​ലാ​ക്കാ​ൻ​ ​പ​ത്രാ​ധി​പ​ർ​ ​ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​എ​ന്നും​ ​ആ​ഗ്ര​ഹി​ക്കു​ന്നു.
സം​വ​ര​ണം​ ​ദാ​രി​ദ്റ്യ​ ​നി​ർ​മ്മാ​ർ​ജ്ജ​ന​ ​പ​ദ്ധ​തി​യോ​ ​പാ​വ​പ്പെ​ട്ട​വ​ർ​ക്കു​ള്ള​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യ​ ​വി​ത​ര​ണ​ ​പ​ദ്ധ​തി​യോ​ ​അ​ല്ല.​ ​അ​വ​ർ​ണ​ർ​ക്ക് ​അ​ക്ഷ​രാ​ഭ്യാ​സ​വും​ ​ഈ​ശ്വ​രാ​രാ​ധ​ന​യും​ ​പൊ​തു​നി​ര​ത്തി​ലൂ​ടെ​ ​ന​ട​ക്കാ​നും​ ​അ​വ​കാ​ശം​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്ന​ ​കാ​ല​മു​ണ്ടാ​യി​രു​ന്നു.​നൂ​​​റ്റാ​ണ്ടു​ക​ളോ​ളം​ ​ചാ​തു​ർ​വ​ർ​ണ്യ​ത്തി​ന്റെ​ ​ഇ​ര​ക​ളാ​യി​ ​ച​വി​ട്ടി​ ​മെ​തി​ക്ക​പ്പെ​ട്ട​ ​ഈ​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ​എ​ത്തി​ക്കു​ക​യാ​ണ് ​സം​വ​ര​ണ​ത്തി​ന്റെ​ ​ല​ക്ഷ്യം.​ ​ഇ​വ​ർ​ക്ക് ​സാ​മൂ​ഹ്യ​നീ​തി​യും​ ​അ​ധി​കാ​ര​ത്തി​ൽ​ ​പ​ങ്കാ​ളി​ത്ത​വും​ ​തൊ​ഴി​ൽ​ ​അ​വ​സ​ര​ങ്ങ​ളും​ ​വി​ദ്യാ​ഭ്യാ​സ​വും​ ​തു​ല്യ​ത​യും​ ​ല​ഭ്യ​മാ​ക്കു​ക​യാ​ണ് ​സം​വ​ര​ണ​ത്തി​ലൂ​ടെ​ ​ഭ​ര​ണ​ഘ​ട​ന​ ​വി​ഭാ​വ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ജാ​തി​യാ​യി​രു​ന്നു​ ​അ​വ​കാ​ശം​ ​നി​ഷേ​ധി​ച്ചി​രു​ന്ന​തി​ന്റെ​ ​അ​ടി​സ്ഥാ​നം.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​ജാ​തി​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​സം​വ​ര​ണം​ ​വ്യ​വ​സ്ഥ​ ​ചെ​യ്ത​ത്.
സ്വാ​ത​ന്ത്ര്യം​ ​ല​ഭി​ച്ച് 30​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ 1980​ൽ​ ​മ​ണ്ഡ​ൽ​ ​ക​മ്മി​ഷ​ൻ​ ​ന​ട​ത്തി​യ​ ​ക​ണ​ക്കെ​ടു​പ്പി​ൽ​ ​രാ​ജ്യ​ത്തെ​ 52​ ​ശ​ത​മാ​നം​ ​വ​രു​ന്ന​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​ങ്ങ​ളി​ലെ​ ​പ​ങ്കാ​ളി​ത്തം​ ​കേ​വ​ലം​ 4.69​ ​ശ​ത​മാ​നം​ ​ആ​യി​രു​ന്നു.​ ​ഇ​തി​നി​ട​യി​ൽ​ ​നി​ര​വ​ധി​ ​സ​മു​ദാ​യ​ങ്ങ​ൾ​ ​ഒ.​ബി.​സി​ ​പ​ട്ടി​ക​യി​ലേ​ക്കെ​ത്തി.​ ഇ​തോ​ടെ​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​രാ​ജ്യ​ത്തെ​ ​ജ​ന​സം​ഖ്യ​യു​ടെ​ 55​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ർ​ന്നു.​ 2019​-​ൽ​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​പാ​ർ​ല​മെ​ന്റ​റി​ ​ക​മ്മി​​​റ്റി​ക്ക് ​മു​ന്നി​ൽ​ ​വി​വി​ധ​ ​മ​ന്ത്രാ​ല​യ​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ച്ച​ ​ക​ണ​ക്ക് ​പ്ര​കാ​രം​ ​ഗ്രൂ​പ്പ് ​ എ​ ​ത​സ്തി​ക​ക​ളി​ൽ​ ​കേ​വ​ലം​ 13​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ് ​ ഒ.​ബി.​സി​ ​വി​ഭാ​ഗ​ക്കാ​രു​ള്ള​ത്. ​അ​താ​യ​ത് ​സ്വാ​ത​ന്ത്ര്യം​ ​ല​ഭി​ച്ച് 70​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ഴും​ ​രാ​ജ്യ​ത്തെ​ ​ബ​ഹു​ഭൂ​രി​പ​ക്ഷം​ ​വ​രു​ന്ന​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗം​ ​അ​ധി​കാ​ര​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​തീ​രെ​ ​ന്യൂ​ന​പ​ക്ഷ​മാ​ണ്.​ ​യാ​ഥാ​ർ​ത്ഥ്യം​ ​ഇ​താ​യി​രി​ക്കെ​യാ​ണ് ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണം​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​ൻ​ ​പാ​ർ​ല​മെ​ന്റി​ൽ​ 2019​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ ​ബി​ല്ലി​നെ​തി​രെ​ ​പി​ന്നാ​ക്ക​ക്കാ​രു​ടെ​ ​വോ​ട്ട് ​വാ​ങ്ങി​ ​വി​ജ​യി​ച്ച​വ​ർ​ ​ഒ​ര​ക്ഷ​രം​ ​ഉ​രി​യാ​ടി​യ​തു​മി​ല്ല.​ ​അ​പ്പോ​ഴാ​ണ് ​പ​തി​​​റ്റാ​ണ്ടു​ക​ൾ​ക്ക് ​മു​ൻ​പ് ​മു​ഖ്യ​മ​ന്ത്രി​​യെ​ ​വേ​ദി​യി​ലി​രു​ത്തി​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ ​നീ​ക്ക​ത്തെ​ ​പൊ​ളി​ച്ച​ടു​ക്കി​യ​ ​പ​ത്രാ​ധി​പ​ർ​ ​പ്ര​സ​ക്ത​നാ​കു​ന്ന​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​ത്മ​ധൈ​ര്യ​വും​ ​പി​ന്നാ​ക്ക​ ​ആ​ഭി​മു​ഖ്യ​വും​ ​കാ​ലി​ക​ ​പ്ര​സ​ക്ത​മാ​കു​ന്ന​ത്.
രാ​ജ്യ​ത്തെ​ ​ജ​ന​സം​ഖ്യ​യു​ടെ​ 80​ ​ശ​ത​മാ​ന​ത്തോ​ളം​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ങ്ങ​ളും​ ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​വ​ർ​ഗ്ഗ​ക്കാ​രു​മാ​ണ്.​ ​ബാ​ക്കി​ ​ഇ​രു​പ​ത് ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ് ​ മു​ന്നാ​ക്ക​ ​വി​ഭാ​ഗ​ക്കാ​ർ.​ ​പ​ക്ഷേ​ 80​ ​ശ​ത​മാ​നം​ ​അ​ധി​കാ​ര​ ​സ്ഥാ​ന​ങ്ങ​ളി​ലും​ ​മു​ന്നാ​ക്ക​ക്കാ​രാ​ണ്.​ ​ഇ​തി​നി​ട​യി​ലാ​ണ് 10​ ​ശ​ത​മാ​നം​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണം​ ​കൂ​ടി​ ​ഇ​ക്കൂ​ട്ട​ർ​ക്ക് ​അ​നു​വ​ദി​ക്കു​ന്ന​ത്.​ ​പി​ന്നാ​ക്ക​ക്കാ​രു​ടെ​ ​പി​ന്തു​ണ​യോ​ടെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​ഇ​ട​ത് ​ സ​ർ​ക്കാ​രും​ ​കൊ​ടും​ച​തി​യാ​ണ് ​കാ​ട്ടി​യ​ത്.​ ​മു​ന്നാ​ക്ക​ ​വി​ഭാ​ഗ​ക്കാ​ർ​ ​കു​ത്ത​ക​യാ​ക്കി​ ​വ​ച്ചി​രി​ക്കു​ന്ന​ ​ദേ​വ​സ്വം​ ​ബോ​ർ​ഡു​ക​ളി​ൽ​ ​വീ​ണ്ടും​ ​പ​ത്ത് ​ശ​ത​മാ​നം​ ​കൂ​ടി​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണം​ ​അ​വ​ർ​ക്ക് ​സ​മ്മാ​നി​ച്ചു.​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​സം​ഖ്യ​യു​ടെ​ 19​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ് ​മു​ന്നാ​ക്ക​ക്കാ​ർ.​ ഇ​വ​ർ​ക്ക് ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ൽ​ ​പ​ത്ത് ശ​ത​മാ​നം​ ​അ​ധി​ക​സം​വ​ര​ണം​ ​കൂ​ടി​ ​ന​ൽ​കി​ ​പി​ന്നാ​ക്ക​ക്കാ​രെ​ ​വീ​ണ്ടും​ ​അ​ധി​കാ​ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​തു​ട​ച്ചു​ ​നീ​ക്കു​ക​യാ​ണ്.
സം​വ​ര​ണ​ത്തി​ലൂ​ടെ​ ​പി​ന്നാ​ക്ക​ക്കാ​ർ​ ​എ​ത്തി​യ​തോ​ടെ​ ​സി​വി​ൽ​ ​സ​ർ​വീ​സി​ന്റെ​ ​കാ​ര്യ​മ​ക്ഷ​മ​ത​ ​ന​ഷ്ട​മാ​യെ​ന്നാ​ണ് ​പ​ണ്ട് ​ഇ.​എം.​എ​സ് ​നി​യോ​ഗി​ച്ച​ ​ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ ​ക​മ്മി​ഷ​ൻ​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണം​ ​ന​ട​പ്പാ​ക്കാ​ൻ​ ​ക​ണ്ടെ​ത്തി​യ​ ​വി​ചി​ത്ര​മാ​യ​ ​ന്യാ​യീ​ക​ര​ണം.​ ​ആ​പ്പി​ന്റെ​ ​ഉ​ഗ്ര​മാ​യ​ ​അ​​​റ്റം​ ​ക​മ്മ്യൂ​ണി​സ​ത്തി​ന്റെ​ ​വ​ള​ർ​ച്ച​യെ​ ​സ​ഹാ​യി​ച്ച​ ​ശ്രീ​നാ​രാ​യ​ണീ​യ​ ​ശി​ഷ്യ​രു​ടെ​ ​അ​ണ്ണാ​ക്കി​ൽ​ ​ഇ​ടി​ച്ചു​ക​യ​​​റ്റി​യെ​ന്നാ​ണ് ​കു​ള​ത്തൂ​ർ​ ​പ്ര​സം​ഗ​ത്തി​ൽ​ ​ഈ​ ​വി​ചി​ത്ര​വാ​ദ​ത്തെ​ ​പ​ത്രാ​ധി​പ​ർ​ ​വി​മ​ർ​ശി​ച്ച​ത്.​ ​കു​ള​ത്തൂ​ർ​ ​പ്ര​സം​ഗ​ത്തോ​ടെ​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തി​നെ​തി​രെ​ ​ക​മ്മ്യൂ​ണി​സ്​​റ്റ് ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​ത​ന്നെ​ ​എ​തി​ർ​പ്പ് ​ ഉ​യ​ർ​ന്നു.​ ​ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​ ച​വ​​​റ്റ് ​കു​ട്ട​യി​ലെ​റി​യേ​ണ്ടി​ ​വ​ന്നു.​ ​ഇ​പ്പോ​ഴ​ത്തെ​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തി​ന് ​നി​യ​മ​പ​ര​മാ​യി​ ​സാ​ധു​ത​യി​ല്ല.​ ​ന്യാ​യീ​ക​രി​ക്കാ​ൻ​ ​വ​സ്തു​താ​പ​ര​മാ​യ​ ​രേ​ഖ​ക​ളോ​ ​ക​ണ​ക്കോ​ ​ഇ​ല്ല.​ ​പി​ന്നി​ൽ​ ​സ​വ​ർ​ണ​ശ​ക്തി​ക​ളു​ടെ​ ​സ​മ്മ​ർ​ദ്ദം​ ​മാ​ത്ര​മാ​ണ്.​ അ​ധി​കാ​രം​ ​നി​ല​നി​റു​ത്തു​ക​ ​മാ​ത്ര​മാ​ണ് ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​ല​ക്ഷ്യം.​അ​പ്പോ​ൾ​ ​ത​ക​ർ​ക്ക​പ്പെ​ടു​ന്ന​ത് ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​മാ​ണ്.​ ​അ​ടി​ച്ച​മ​ർ​ത്ത​ലി​ന്റെ​ ​പ​ടു​കു​ഴി​യി​ലേ​ക്ക് ​വീ​ഴാ​തി​രി​ക്കാ​ൻ​ ​കു​ള​ത്തൂ​ർ​ ​പ്ര​സം​ഗം​ ​വീ​ണ്ടും​ ​മു​ഴ​ങ്ങ​ണം.​ ​അ​ധി​കാ​രി​ക​ളു​ടെ​ ​ഹൃ​ദ​യം​ ​പൊ​ട്ടു​മാ​റു​ച്ച​ത്തി​ൽ​.
ഒ​രു​ ​നീ​തി​ ​നി​ഷേ​ധ​മാ​ണ് ​ കെ.​സു​കു​മാ​ര​നെ​ ​മ​ല​യാ​ള​ത്തി​ന്റെ​ ​പ​ത്രാ​ധി​പ​രാ​ക്കി​യ​ത്.​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​അ​വ​കാ​ശ​ ​സ​മ​ര​ ​നാ​യ​ക​നാ​ക്കി​യ​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​വേ​ഴ്‌​സി​​​റ്റി​ ​കോ​ളേ​ജി​ൽ​ ​നി​ന്നും​ ​ബി.​എ ​പാ​സാ​യ​ ​അ​ദ്ദേ​ഹ​ത്തി​ന് ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ഓ​ഫീ​സി​ൽ​ ​ക്ല​ാർ​ക്കാ​യി​ ​ജോ​ലി​ ​ല​ഭി​ച്ചു.​ ​വൈ​കാ​തെ​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​റാ​യി​ ​സ്ഥാ​ന​ക്ക​യ​​​റ്റം​ ​ല​ഭി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ടാ​യി​രു​ന്നു.​ ​അ​തി​നു​ള്ള​ ​അ​പേ​ക്ഷ​യും​ ​സ​മ​ർ​പ്പി​ച്ചു.​ പ​ക്ഷേ​ ​എ​ല്ലാ​ ​യോ​ഗ്യ​ത​യും​ ​ഉ​ണ്ടാ​യി​രു​ന്നി​ട്ടും​ ​ബോ​ധ​പൂ​ർ​വം​ ​അ​വ​ഗ​ണി​ച്ചു.​ ​ഇ​തോ​ടെ​ ​ജോ​ലി​ ​രാ​ജി​വ​ച്ച​ ​ശേ​ഷം​ ​പി​താ​വാ​യ​ ​സി.​വി.​ ​കു​ഞ്ഞു​രാ​മ​ൻ​ ​ന​ട​ത്തി​യി​രു​ന്ന​ ​കേ​ര​ള​കൗ​മു​ദി​യി​ൽ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ചു.​പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തെ​ ​അ​ദ്ദേ​ഹം​ ​ഒ​രു​ ​ത​പ​സാ​യി​ ​ക​ണ്ടു.​ ​ഒ​പ്പം​ ​മാ​​​റ്റ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​യു​ള്ള​ ​ചു​രി​ക​യു​മാ​ക്കി.​ ​അ​ധി​കാ​ര​ ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ​നേ​രെ​ ​വി​മ​ർ​ശ​ന​ത്തി​ന്റെ​ ​കു​ന്ത​മു​ന​യെ​റി​ഞ്ഞു.​ ​കേ​ര​ള​കൗ​മു​ദി​ ​വാ​ർ​ത്ത​ക​ളി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​സാ​മൂ​ഹ്യ​ ​അ​ന്ത​രീ​ക്ഷം​ ​ക​ല​ങ്ങി​മ​റി​ഞ്ഞു.​ ​പ​ത്ര​ലോ​ക​ത്ത് ​പു​തി​യൊ​രു​ ​ഇ​ടി​ത്തീ​യാ​യും​ ​വി​ശ്വാ​സ്യ​ത​യു​ടെ​ ​പു​തി​യ​ ​മാ​തൃ​ക​യാ​യും​ ​കേ​ര​ള​കൗ​മു​ദി​ ​മാ​റി.​ ​അ​നീ​തി​ക​ൾ​ക്കെ​തി​രാ​യ​ ​കേ​ര​ള​കൗ​മു​ദി​ ​എ​ഡി​​​റ്റോ​റി​യ​ലു​ക​ൾ​ ​പ​ല​തും​ ​ഇ​ന്ന് ​ച​രി​ത്ര​രേ​ഖ​യാ​ണ്.​ ​പ​ത്രാ​ധി​പ​രു​ടെ​ ​മ​ഹാ​പാ​ര​മ്പ​ര്യം​ ​അ​ണു​വി​ട​ ​ചോ​രാ​തെ​ ​കേ​ര​ള​കൗ​മു​ദി​ ​ഇ​പ്പോ​ഴും​ ​പി​ന്തു​ട​രു​ന്നു.​ പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ക്ക് ​മേ​ൽ​ ​ക​ട​ന്നു​ക​യ​​​റ്റ​മു​ണ്ടാ​കു​മ്പോ​ഴെ​ല്ലാം​ ​അ​ഗ്നി​പു​ര​ണ്ട​ ​വാ​ക്കു​ക​ളു​മാ​യി​ ​ശ​ക്ത​മാ​യി​ ​രം​ഗ​ത്ത് ​വ​രു​ന്നു.