തുറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിച്ചതായി പരാതി. കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാർഡിലുള്ള 17കാരിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. തങ്കി കവലയ്ക്ക് പടിഞ്ഞാറ് വശം ബുധനാഴ്ച്ച വൈകിട്ട് 6നായിരുന്നു സംഭവം. പെൺകുട്ടിയെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.