മാവേലിക്കര: കേരള കോൺഗ്രസ്സ് എം നിയോജക മണ്ഡലം പ്രസിഡന്റ് തോമസ്.സി കുറ്റിശ്ശേരി ജോസഫ് ഗ്രൂപ്പിലേക്ക്. പി.ജെ ജോസഫിനെ നേരിൽ കണ്ട് പിൻതുണ അറിയിച്ച തോമസ്.സി കുറ്റിശ്ശേരിക്ക് മാവേലിക്കരയിൽ പാർട്ടി സ്വീകരണം നൽകി. സ്വീകരണ യോഗം പാർട്ടി സീനിയർ നേതാവ് റോണിറ്റി ഡാനിയേൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് കെ.ജി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റിയറിംഗ് കമ്മറ്റി അംഗം ജയ്സ് വെട്ടിയാർ, രജുവഴുവാടി, പി.പി പൊന്നൻ, അലക്സ് ആറ്റുമാലിക്കൽ, പി.കെ.കുര്യൻ തുടങ്ങിയവർ സംസാരിച്ചു.