മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയനിലെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ശാഖായോഗങ്ങളെ തഴക്കര,മാവേലിക്കര, തെക്കേക്കര,ഓലകെട്ടിയമ്പലം,ചെട്ടികുളങ്ങര മേഖലകളായി തിരിച്ചു. ഭാരവാഹികളായി എസ്.അഖിലേഷ് , അജി പേരാത്തേരിൽ, മുരളി അഷ്ടമി, അഭിലാഷ് ഡി, കെ വാസുദേവൻ (ചെയർമാൻമാർ ), പി വി വിജയൻ, സജിവ് പ്രായിക്കര, രവികുമാർ കെ, വിനോദ് സുകുമാരൻ, ഗോപാലകൃഷ്ണൻ വി (വൈസ് ചെയർമാൻമാർ), രമേശ് വൈ, അഡ്വ വി അനിൽ കുമാർ, എൻ.വിജയൻ, ഷാജി എൻ, രാജൻ ജി (കൺവീനർമാർ), സുമേഷ് റ്റി,ജി.തുളസീധരൻ, ഷാജി .ൻ, സുരേഷ് ടി.പുള്ളാക്കിൽ, വിശ്വനാഥൻ എസ്. (ജോയിന്റ് കൺവീനർമാർ), ഡി ജയപ്രകാശ്, രാജൻ ആർ, സത്യബാബു പി.കെ, രാജേഷ് ബി, ബിജു കുമാർ കെ (ട്രഷറർമാർ)എന്നിവരെ തിരഞ്ഞെടുത്തു.