മാന്നാർ : കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച മാന്നാർ താഴ്ചയിൽ വീട്ടിൽ സുബൈദയുടെ മകൻ നിധിൻ എന്ന അപ്പുണ്ണി (35)യുടെ മൃതദേഹം മാന്നാർ പുത്തൻപള്ളി കബർസ്ഥാനിൽ കബറടക്കി.

കഴിഞ്ഞ ഞായറാഴ്ച ശ്വാസതടസത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രി മരിച്ചു.