മാന്നാർ: കാലിക്കുപ്പികളെ കലാപരമായി പുതിയ തീർത്ത് പാർവതി രാജു. മാന്നാർ കുരട്ടിക്കാട് മംഗലത്തു തെക്കേമഠത്തിൽ ഡോക്ടർ ഗംഗാദേവിയുടെയും കാർത്തികേയപ്പണിക്കരുടെയും ചെറുമകളും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ അലൈഡ് സയൻസ് കോളേജിലെ അദ്ധ്യാപികയുമാണ് പാർവതി. ലോക്ക് ഡൗൺ സമയത്ത് നേരംപോക്കിനായി തുടങ്ങിയതാണ് ബോട്ടിൽ ആർട്ട്. ഇതുകൂടാതെ മെഴുകുതിരി, പ്ലാസ്റ്റിക്ക് കുപ്പി എന്നിവ ഉപയോഗിച്ചുള്ള പൂക്കൾ, തെങ്ങിൻ പൂക്കുല കൊണ്ടുള്ള ഫ്‌ളവർ വെയ്സ് എന്നിവയും നിർമ്മിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വാളന്റിയർ പ്രവർത്തനത്തിൽ നേതൃസ്ഥാനം വഹിക്കുന്ന പാർവതി ചെറുപ്പം മുതൽക്കേ ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. യൂ ട്യൂബിലൂടെയാണ് ആർട്ട് പഠിച്ചതെന്ന് പാർവതി പറയുന്നു. ബഹ്‌റിനിൽ ഗ്രാഫിക് ഡിസൈനർ ആയ രഞ്ജിത് ആണ് ഭർത്താവ്. ഏകമകൻ കേശു.
ബോട്ടിൽ ആർട്ടിന്റെ സാമഗ്രികൾ
അരി, കടല, പരിപ്പ്, മഞ്ചാടിക്കുരു, പാവയ്ക്കാ കുരു, ഉള്ളിത്തൊലി മുട്ടത്തോട്, ഇയർബഡ്‌സ്, സൂര്യകാന്തിയുടെ കുരു, തേങ്ങായുടെ ക്ലാഞ്ഞിൽ എന്നിവ ഉപയോഗിച്ചാണ് പാർവതി ബോട്ടിൽ ആർട് ചെയ്യുന്നത്.