പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്തിൽ അംഗപരിമിതർക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് പി.ആർ ഹരികുട്ടൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് മിനിമോളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുരേന്ദ്രൻ, മഞ്ജു സുധീർ, ജ്യോതിശ്രീ, കെ കെ രമേശൻ, ജയശ്രീ നായ്ക് തുടങ്ങിയവർ പങ്കെടുത്തു.