ചേർത്തല: ചേർത്തല സർക്കാർ പോളി ടെക്‌നിക് കോളേജിൽ ഈ അദ്ധ്യയന വർഷത്തെ ഡിപ്ലോമ ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 14 ന് അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാക്കളുമായി എത്തണം.ഐ.ടി.ഐ, കെ.ജി.സി.ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇൻട്രുമെന്റേഷൻ എന്നീ ബ്രാഞ്ചുകളിലേക്ക് അപേക്ഷിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും രാവിലെ ഒൻപത് മുതൽ പത്ത് വരെയും പ്ലസ് ടു, വി.എച്ച്.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പത്ത് മുതൽ 11 വരെയും രജിസ്‌ട്രേഷൻ നടത്തണം. ഫീസ് ആനുകൂല്യത്തിന് അർഹതയുള്ളവർ ജാതി,വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും നിർദ്ദിഷ്ട സമയത്ത് എത്തുന്നവരെ പ്രവേശിപ്പിക്കുകയുള്ളുയെന്നും പ്രിൻസിപ്പൽ അറിയിച്ചു.അഡ്മിഷൻ സംബന്ധിച്ച വിശദവിരങ്ങൾ www.polyadmission.org/let എന്ന വെബ് സൈറ്റിലും ,പോളിടെക്നിക് വെബ് സൈറ്റായ www.gptccherthala.org ലും ലഭ്യമാണ്.