ചേർത്തല:വിഗ്രഹ രഥഘോഷയാത്രയും ശോഭയാത്രയും കലാപരിപാടികളും ഒഴിവാക്കി 17ന് ഭക്തിനിർഭരമായി കേരള വിശ്വകർമ്മ മഹാസഭയുടെ നേതൃത്വത്തിൽ താലൂക്കിലെ ശാഖാകേന്ദ്രങ്ങളിൽ വിശ്വകർമ്മദിനാഘോഷം നടത്തും.
ഇതിനായുള്ള ക്രമീകരണങ്ങൾ ശാഖാകേന്ദ്രങ്ങളിൽ പൂർത്തിയായതായി താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ,എ.ആർ.ബാബു,പി.സുരേഷ്,എൻ.വി.രാജേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 6ന് താലൂക്ക് ആസ്ഥാനമന്ദിരത്തിൽ ഗണപതിഹോമത്തോടെ വിശ്വകർമ്മപൂജനടക്കും.പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചു നടക്കുന്ന പൂജക്ക് ഉണ്ണികൃഷ്ണനാചാരി,മഹി.പി.ആചാരി എന്നിവർ കാർമ്മികത്വം വഹിക്കും.പ്രസാദവിതരണം ഒഴിവാക്കിയാണ് ചടങ്ങുകൾ.
വൈകിട്ട് ചേർത്തലയിൽ നടക്കുന്ന സമ്മേളനം മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ അദ്ധ്യക്ഷനാകും.മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് മുഖ്യപ്രഭാഷണം നടത്തും.മുൻ യൂണിയൻ പ്രസിഡന്റുമാരായ കെ.ജയരാജ് കണ്ടനാട്,സി.പി.പുരുഷോത്തമനാചാരി എന്നിവരെ ആദരിക്കും.