ആലപ്പുഴ: പെൺകുട്ടികളുടെ നേർക്ക് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ വേലിയകത്ത് വീട്ടിൽ വിവേക് (ജോസഫ്,24) ആണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായത്. ആഗസ്ത് 21ന് ആണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് അഞ്ചുമണിയോടെ എട്ടുവയസും രണ്ടു വയസ് പ്രായമുള്ള പെൺകുട്ടികൾ വീട്ടുമുറ്റത്ത് കളിക്കുമ്പോൾ അതുവഴിയെത്തിയ വിവേക് കുട്ടികളെ ശബ്ദമുണ്ടാക്കി വിളിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച കോടിതിയിൽ ഹാജരാക്കും.