ചേർത്തല:റോട്ടറി ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഗ്രാന്റിന്റെ ഭാഗമായി ചേർത്തല റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലും,കഞ്ഞിക്കുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും,അരൂർ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ അരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തെർമൽ സ്‌കാനർ,പി.പി.ഇ. കിറ്റ്, എൻ 95 മാസ്‌ക് , കാലുകൊണ്ട് പ്രവർത്തിക്കുന്ന സാനിട്ടൈസർ ഉപകരണം തുടങ്ങിയ കൊവിസ് 19 പ്രതിരോധ സാമഗ്രികളുടെ വിതരണം നടത്തി. കോ-ഓർഡിനേറ്റർ പി.കെ.ധനേശൻ,അസിസ്റ്റന്റ് ഗവർണർ ടി.സി.ജോസഫ്, മുൻ പ്രസിഡന്റ് ടി.പി.നാസർ, മുൻ സെക്രട്ടറി അനൂഷ്, റോട്ടറി പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി സി.കെ.രാജേന്ദ്രൻ,ശിവൻ കുട്ടി നായർ, ഡിസ്റ്റിക് ഗവർണർ ഇലക്ട് കെ.ബാബുമോൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്തു.