ആലപ്പുഴ: നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത പശ്ചാത്തലത്തിൽ മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജി.കോശി തുണ്ടുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബാബു വലിയവീടൻ,തോമസ് ചുള്ളിക്കൻ, തങ്കച്ചൻ കൊല്ലമല, ചുനക്കര രഘുനാഥ്, ജിജോ കാപ്പൻ, നൈനാൻ തോമസ്, ബിജു മാത്യു ഗ്രാമം, വിജയകുമാർ വാലയിൽ, കെ. പി.കുഞ്ഞുമോൻ, ബിനു ദാമോദരൻ, അനീഷ് ആറാട്ടുകുളം, ലിയോ തരകൻ, ജോർജ്ജ് ജോസഫ് എരമല്ലൂർ, വേണുഗോപാൽ, മാത്യു സഖറിയ കാഞ്ഞിക്കൽ തുടങ്ങിയവർ സംസാരിച്ചു.