ചേർത്തല: കേന്ദ്ര സർക്കാരിന്റെ ഇന്നൊവേഷൻ അവാർഡ് ജേതാവ് ജോയി സെബാസ്റ്റ്യനെ തിരുനെല്ലൂർ സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു.ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡി.വി.വിമൽദേവ് ആദരിച്ചു.പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബു,ബാങ്ക് സെക്രട്ടറി പി.ജിജിമോൾ എന്നിവർ സംസാരിച്ചു.ബാങ്ക് ഭരണസമിതി അംഗങ്ങൾ,ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.