തുറവൂർ: അരൂരിലെ വ്യവസായി അനസിൻ്റെ സാമ്പത്തിക സ്രോതസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബി.ജെ.പി അരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേരള പൊലീസിൽ വിശ്വാസം ഇല്ലാത്തതിനാൽ കേന്ദ്ര ഏജൻസികൾ സമഗ്രമായി അന്വേഷിക്കണം.ഈ ആവശ്യമുന്നയിച്ച് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡൻറ് എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻറ് തിരുനല്ലൂർ ബൈജു അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സജീവൻ, സി.ആർ.രാജേഷ്, അഡ്വ.ബി.ബാലാനന്ദ്, സി.മധുസൂദനൻ, എം.വി.രാമചന്ദ്രൻ, എൻ.രൂപേഷ്, എസ്.ദിനേശ്കുമാർ, പി.ബി.അനിൽകുമാർ എന്നിവർ സംസാരിച്ചു