ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച കെ.ഗംഗാധര പണിക്കരുടെ നൂറാം പിറന്നാൾ ദിനത്തിൽ ചാരുംമൂട് എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികൾ ഉപഹാരം നൽകി ആദരിച്ചു. യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത്, കൺവീനർ ബി.സത്യപാൽ, വൈ.ചെയർമാൻ ആർ രഞ്ജിത്ത്, ചന്ദ്രബോസ് ചാരുംമൂട്, വനിതാ സഘം നേതാക്കളായ വന്ദന സുരേഷ്, സ്മിത ദ്വാരക എന്നിവർ പങ്കെടുത്തു.