ആലപ്പുഴ: ജില്ലയിൽ ഇന്നലെ 252 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2150 ആയി. ഒമ്പത് പേർ വിദേശത്തു നിന്നും 12 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 229 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 5760 പേർ രോഗംമുക്തരായി.
സ്ഥിരീകരിച്ചവർ
ഒമാനിൽ നിന്ന് എത്തിയ താമരക്കുളം, ആലപ്പുഴ, പുതുപ്പള്ളി, പ്രയാർ സ്വദേശികൾ, ഖത്തറിൽ നിന്ന് വന്ന ആലപ്പുഴ, ഗോവിന്ദമുട്ടം സ്വദേശികൾ, സൗദിയിൽ നിന്നു വന്ന ഹരിപ്പാട്, പ്രയാർ സ്വദേശികൾ, കുവൈറ്റിൽ നിന്നെത്തിയ എരുവ സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ തഴക്കര സ്വദേശി, മഹാരാഷ്ട്രയിൽ നിന്നുവന്ന താമരക്കുളം, പട്ടണക്കാട് സ്വദേശികൾ, ഗുജറാത്തിൽ നിന്നു വന്ന ചെന്നിത്തല, നൂറനാട് സ്വദേശികൾ, തമിഴ്‌നാട്ടിൽ നിന്നുവന്ന മാരാരിക്കുളം സ്വദേശി, ബിഹാറിൽ നിന്നെത്തിയ ചേരാവള്ളി സ്വദേശി, കർണാടകയിൽ നിന്നെത്തിയ ചെങ്ങന്നൂർ, പ്രയാർ, ദേവികുളങ്ങര സ്വദേശികൾ, കാശ്മീരിൽ നിന്നു വന്ന ഇരമല്ലിക്കര സ്വദേശിനി, അരുണാചൽ പ്രദേശിൽ നിന്ന് വന്ന കീരിക്കാട് സ്വദേശി
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9559
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1792
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 163
കേസുകൾ 52, അറസ്റ്റ് 39
കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 52 കേസുകളിൽ 39 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 248 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 1008 പേർക്കും കണ്ടെയ്ൻമെൻറ് സോൺ ലംഘനം നടത്തിയ രണ്ട് പേർക്കെതിരെയും നടപടി സ്വീകരിച്ചു.