അമ്പലപ്പുഴ: സ്വർണ കള്ളക്കെടുത്തു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ഇന്ന് രാവിലെ 10 ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്‌ഘാടനം നിർവഹിക്കും.ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അദ്ധ്യക്ഷത വഹിക്കും.മഹിളാ കോൺഗ്രസിന്റെ സംസ്ഥാന, ജില്ലാ,നിയോജക മണ്ഡലം നേതാക്കൾ പങ്കെടുക്കും.