അമ്പലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 8 റോഡുകളുടെ ഉദ്ഘാടനം മന്ത്രി.ജി.സുധാകരൻ നിർവഹിച്ചു.പറവൂർ പൂന്തിരം റോഡ് (15 കോടി), തരംഗം - ആയുർവേദ ആശുപത്രി റോഡ് (35 ലക്ഷം), ഹെൽത്ത് സെൻ്റർ റോഡ് (40 ലക്ഷം), തരംഗം ബ്രാഞ്ച് റോഡ് (18.5 ലക്ഷം), വളഞ്ഞവഴി പ്രതീക്ഷ റോഡ് (90 ലക്ഷം), വണ്ടാനം- പഴയ നടക്കാവ് റോഡ് (26.5 ലക്ഷം), വെമ്പാലമുക്ക് - വണ്ടാനം റോഡ് (41.5 ലക്ഷം), വെമ്പാലമുക്ക് ബ്രാഞ്ച് റോഡ് (40.5 ലക്ഷം) എന്നീ റോഡുകളാണ് മന്ത്രി ജി.സുധാകരൻ ഇന്നലെ ഉദ്ഘാടനം നിർവഹിച്ചത്.