മാവേലിക്കര: കെ.എം മാണി രൂപം കൊടുത്ത യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസി(എം)നെ പടിയടച്ച് പുറത്താക്കിയ നടപടി രാഷ്ട്രീയ അനീതിയും വഞ്ചനയുമാണെന്ന് കേരള കോൺഗ്രസ് (എം) മാവേലിക്കര നിയോജക മണ്ഡലം നേതൃയോഗം ആരോപിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് നേതൃയോഗം ഉദ്ഘാനം ചെയ്തു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജന്നിംഗ്സ് ജേക്കബ് അദ്ധ്യക്ഷനായി.
സംസ്ഥാന ഉന്നത അധികാര സമതി അംഗം വി.ടി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ, ജില്ലാ സെക്രട്ടറി ബിനു കെ.അലക്സ്, അഡ്വ.സാം വർഗീസ്, മാത്തുണ്ണി ജോർജ്, ഡേവിഡ് സാമുവേൽ, മാങ്കാംകുഴി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി കെ.സി.ഡാനിയേൽ (പ്രസിഡന്റ്), മാത്തുണ്ണി ജോർജ്, ഡേവിഡ് സാമുവേൽ, സതിയമ്മ വളളികുന്നം, നൗഷാദ് പാലമേൽ, രമണി അലക്സാസാണ്ടർ (വൈസ് പ്രസിഡന്റ്), ശിവജ് കുമാർ അറ്റ് ലസ്, അഡ്വ.ജേക്കബ് സാമുവേൽ, അലക്സാണ്ടർ ഈപ്പൻ പറമ്പിൽ, പി.സുരേന്ദ്രൻ, സജു തോമസ്, ഗീവർഗീസ് ജോർജ് (ജനറൽ സെക്രട്ടറി), പാപ്പച്ചൻ നൂറനാട് (ട്രഷറാർ), അഡ്വ.സാം വർഗീസ് (സംസ്ഥാന കമ്മിറ്റി അംഗം), അജി ഡാനിയേൽ, സുശീല സുരേന്ദ്രൻ, സാജൻ നാടാവള്ളിൽ, റേച്ചൽ സജു, സ്റ്റെല്ല മേരി (ജില്ലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.