മാവേലിക്കര: പ്രിയപ്പെട്ട കൂട്ടുകാരന്റെ അകാല വേർപാടിന്റെ ഒന്നാം വാർഷികത്തിൽ സ്കൂളിൽ സുഹൃദ് സംഘം നിർമ്മിക്കുന്നത് ഓപ്പൺ എയർ ഓഡിറ്റോറിയം. കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് ആലിന്റെ വടക്കതിൽ മോഹനന്റെയും അമ്പിളിയുടെയും മകൻ എം.മഹേഷ് കുമാറിന്റെ ഓർമ്മയ്ക്കായി സൗഹൃദ കൂട്ടായ്മയാണ് കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് സെന്റ് ജോൺസ് എം.എസ്‌.സി യു.പി.എസിൽ ഓപ്പൺ സ്റ്റേജ് നിർമ്മിച്ച് നൽകുന്നത്. നാളെ രാവിലെ 9ന് ശിലാസ്ഥാപനം നടക്കും.