ഹരിപ്പാട്: ആറന്മുളയിൽ പീഡിപ്പിക്കപ്പെട്ട സഹോദരിക്ക് നീതിയും സംരക്ഷണവും നൽകണമെന്നും വട്ടവടയിൽ നടന്നുവരുന്ന ജാതീയ അവഹേളനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയി​ച്ച് സാംബവ മഹാസഭ ആഹ്വാനം ചെയ്ത നിൽപ് സമരത്തിന്റെ കാർത്തികപ്പള്ളി താലൂക്ക് തല ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ.സി ആർ തമ്പി നിർവഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ശശി പത്തിയൂർ അദ്ധ്യക്ഷത വഹിച്ചു.ഡി.ബി അംഗം വിജയൻ കളരിക്കൽ മുഖ്യ പ്രഭാഷണം നടത്തി, യൂണിയൻ സെക്രട്ടറി ഇൻ ചാർജ് സുഭാഷ് ചന്ദ്രൻ ബി.എസ്, ട്രഷറർ സദാനന്ദൻ.ആർ, ജോയിന്റ് സെക്രട്ടറി പി.കെ.ഗോപി, ചന്ദ്രൻ ചെറുതന, പുരുഷോത്തമൻ.കെ,.ബാബു.ടി.കെ, വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.