മുതുകുളം: കൊച്ചിയുടെ ജെട്ടി- മണിവേലിക്കടവ് റോഡിൽ തോപ്പിൽകടവ് ഭാഗത്തെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. അർദ്ധരാത്രിയിലും പുലർച്ചെയുമാണ് മാലിന്യ നിക്ഷേപം. കനകക്കുന്ന് പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാലിന്യ നിക്ഷേപകരെക്കുറിച്ച് സൂചന നൽകിയാൽ നടപടി കൈക്കൊള്ളാമെന്നാണ് പൊലീസ് പറയുന്നത്. മാലിന്യം കൂടിയതോടെ നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്.