എം.എൽ.എയുടെ പിറന്നാൾ ആഘോഷം നടത്തി
മാവേലിക്കര: സജി, സിന്ധു ദമ്പതികൾക്കും കുടുംബത്തിനും ഇനി ചോരാത്ത വീട്ടിൽ അന്തിയുറങ്ങാം.
പതിറ്റാണ്ടായി ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി ചോർന്നൊലിക്കുന്ന വീട്ടിൽ താമസിക്കുകയായിരുന്നു ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് തെക്കേപുളിമൂട്ടിൽ സജി-സിന്ധു ദമ്പതികൾൽ
ചെട്ടികുളങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രകൃതിസംരക്ഷണ സംഘടനയായ ആഴ്ചമരം പദ്ധതി, ചെട്ടികുളങ്ങര ഹൈസ്കൂൾ എസ്.എസ്.എൽ.സി 1989, 1994 ബാച്ചുകളുടെ സഹകരണത്തോടെ മാന്നാർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചോരാത്ത വീട് പദ്ധതിയുടെ സഹകരണത്തോടെയാണ് വീട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. പദ്ധതിക്ക് സുമനസുകളുടെ സഹകരണവുമുണ്ടായി.
വീടിന്റെ ഉദ്ഘാടനം അഡ്വ.യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു. വീടിന്റെ ഗൃഹപ്രവേശനം വീട്ടുടമ സിന്ധു നാട മുറിച്ചു നിർവഹിച്ചു. എം.എൽ.എയുടെ പിറന്നാൾ ആഘോഷം കേക്ക് മുറിച്ച് നടത്തി. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ.കരീം അദ്ധ്യക്ഷനായി. ഡോ.വി.പ്രകാശ് കൈമൾ, ഡോ.ശ്രീജയ എസ്.ബി, സജിത്ത് സംഘമിത്ര, ഗോപൻ ഗോപിനാഥ്, അനിൽ ചാരുംമൂട്ടിൽ, സുരേഷ് പുത്തൻവീട്ടിൽ, ഷഫീഖ് എവർഷൈൻ, സിനു മാങ്കാംകുഴി, ഗോപി പാവുക്കര, സജി, സിന്ധു എന്നിവർ സംസാരിച്ചു.