മാവേലിക്കര: അറനൂറ്റിമംഗലം വാഴവിള പടീറ്റതിൽ പരേതനായ ഓമനക്കുട്ടന്റെ ഭാര്യ മണിയമ്മ (52) കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം മണിയമ്മയെ കഴിഞ്ഞദിവസം വീട്ടിലെത്തിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടാണ് കൊവിഡ് പോസിറ്റീവാണെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. ഇന്നലെ രാവിലെ മരണം സംഭവിച്ചു.