മാവേലിക്കര: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 100-ാം ജന്മദിനത്തിലേക്ക് പ്രവേശിച്ച ഗാന്ധിയനും സ്വാതന്ത്ര്യാ സമര സേനാനിയും എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റുമായ കളയക്കാട്ട് ഗംഗാധരപണിക്കരെ ആദരിച്ചു. അലക്സിയോസ് തിരുമേനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ സജി തെക്കേതലയ്ക്കൽ അദ്ധ്യക്ഷനായി. ഫാ.ജോയിക്കുട്ടി വർഗീസ് ദേശഭക്തി ഗാനം ആലപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കോശി എം.കോശി, മുൻ എം.എൽ.എ കെ.കെ.ഷാജു, സിനിമാ അഭിനേത്രി തനുജാ കാർത്തിക്, ഗാന്ധി പുരസ്കാര സമിതി ചെയർമാൻ ഡോ.ഗോപി കൃഷ്ണൻ, വനിതാ ഗാന്ധി ദർശൻ സംസ്ഥാന സമിതി ജനറൽ സെക്രട്ടറി സതിദേവി, ഡി.സി.സി ഉപാദ്ധ്യാക്ഷൻ അഡ്വ.കെ.ആർ മുരളീധരൻ, എൻ.കുമാരദാസ്, അനി വർഗീസ്, ലളിതാ രവീന്ദ്രനാഥ്, ഗീതാ രാജൻ, ഹരി പ്രസാദ്, മുരളി ൮ന്ദാവനം, മുരളീധരൻ പിള്ള, എ.കേശവൻ, വിജയമോഹനൻ പിളള, അനിതാ വിജയൻ, ഉഷാ ഗോപിനാഥൻ, വന്ദനാ സുരേഷ്, സരയു കുമാരി, കൃഷ്ണമ്മ തുടങ്ങിയവർ സംസാരിച്ചു.