ചേർത്തല: കയർ കോർപ്പറേഷൻ മുൻ ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദിനെ കെ.പി.സി.സി നിർവാഹക സമിതി അംഗമായി
തിരഞ്ഞെടുത്തു. നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. കയർ ഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്റ്, സഹകരണ ജനാധിപത്യ വേദി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, ഉഴുവ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കയർഫെഡ് വൈസ് പ്രസിഡന്റ്, അഡ്മിനിസ്ട്രേറ്റർ,ജില്ലാ പഞ്ചായത്ത് അംഗം, പഞ്ചായത്ത് അംഗം,കരിനില വികസന ഏജൻസി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.