അമ്പലപ്പുഴ: മന്ത്രി കെ.ടി.ജലീലിൻ്റെ വാഹനവ്യൂഹത്തിന് നേരെ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകരും, യുവമോർച്ച പ്രവർത്തകരും കരിങ്കൊടി കാട്ടി. ഇന്നലെ രാത്രി 7.45 ഓടെ കച്ചേരി മുക്കിന് സമീപം എത്തിയ വാഹനവ്യൂഹത്തിനു സമീപത്തേക്ക് മുദ്രാവാക്യങ്ങളുമായെത്തിയാണ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. മന്ത്രി കടന്നു പോകുന്ന ഭാഗങ്ങളിലെല്ലാം നിരവധി പൊലീസുകാർ നിലയുറപ്പിച്ചിരുന്നു.