മുതുകുളം: മുതുകുളം പഞ്ചായത്ത് പത്താം വാർഡും പതിനൊന്നാം വാർഡ് ഈരേഴ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗവും കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. പത്താം വാർഡിൽ ഒരു കൂടുംബത്തിലെ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കിന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയെ തുടർന്ന് ഡിഎംഒ ക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. നിലവിൽ നാല് രോഗികൾ ഉള്ള കുടുംബത്തിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.