മാന്നാർ: ഇരു വൃക്കകളും തകരാറിലായ ചെങ്ങന്നൂർ താലൂക്ക് പാണ്ടനാട് പഞ്ചായത്ത് ഒന്നാം വാർഡ് കുരീത്ര വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ ജയകുമാർ (35) സുമനസുകളുടെ സഹായം തേടുന്നു. ഡയാലിസിസിലാണ് ജയകുമാർ.
കോട്ടയം പാലാ മാർ സ്ലീവാ ആശുപത്രിയിലാണ് ചികിത്സ. ഓട്ടോ ഡ്രൈവറായിരുന്ന ജയകുമാർ അസുഖത്തെ തുടർന്ന് ജോലിക്ക് പോയിട്ടില്ല. ഭാര്യ തംബുരു ജയകുമാർ കടപ്ര ആലുംതുരുത്തിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ ലോക്ക്ഡൗണിന് ശേഷം ഈ ജോലിയും നഷ്ടപ്പെട്ടു. മക്കളായ ശ്രീരഞ്ജിനി ഏഴിലും ശ്രീനാഥ് നാലിലുമാണ് പഠിക്കുന്നത്. ജയകുമാറിന്റെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക കണ്ടെത്തുക എന്നത് ഈ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ കല്ലിശ്ശേരി ബ്രാഞ്ചിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ. 3411857515. IFSC:CBI. No. 280952.