house

മാന്നാർ: മാന്നാറിൽ പുനരുദ്ധാരണ പ്രവർത്തനം നടത്തിയ കുരട്ടിക്കാട് കടമ്പാട്ട് വീട്ടിൽ സുരേഷ് - അംബിക ദമ്പതികളുടെ നന്മ ഭവനത്തിന്റെ താക്കോൽ ദാനം ചെങ്ങന്നൂർ ഡി.വൈ.എസ്.പി പി.വി ബേബി നിർവഹിച്ചു.

പ്രളയം ദുരിതം വിതച്ച ആലപ്പുഴ - എറണാകുളം നിവാസികൾക്ക് വീടൊരുക്കുന്നതിനായി പി. വിജയൻ നേതൃത്വം നൽകുന്ന നന്മ ഫൗണ്ടേഷനും ക്രെഡായിയും ചേർന്ന് ഒരുക്കുന്നതാണ് നന്മ ഭവനം.

മാന്നാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി. ബിനു, സിവിൽ പൊലീസ് ഓഫീസർ ബാലകൃഷ്ണൻ, നന്മ ഫൗണ്ടേഷൻ ജില്ലാ കോ ഓഡിനേറ്റർ അഡ്വ. മനോജ്, എക്സിക്യൂട്ടി​വ് അംഗം ശ്യാം കുറുപ്പ് എന്നിവർ പങ്കെടുത്തു.