മാന്നാർ : പോളിയോ ബാധിച്ച ദമ്പതികൾക്ക് ഇലക്ട്രോണിക്ക് തയ്യൽ മെഷ്യൻ കൈമാറി കരുണയുടെ സഹായം.
പോളിയോ ബാധിച്ച് അരയ്ക്കു താഴെ തളർന്ന ദമ്പതികളായ മാന്നാർ പഞ്ചായത്ത് കുട്ടമ്പേരൂർ മുട്ടംപ്പാട്ട് വടക്കേതിൽ അഭിലാഷ് - ബിൻസി എന്നിവർക്കാണ് ഇലക്ട്രോണിക്ക് തയ്യൽ മെഷീൻ കൈമാറിയത്. ബുധനൂർ പൊണ്ണത്തറ ഭാഗത്ത് വാടകയ്ക്കാണ് ഈ കുടുംബം താമസിക്കുന്നത്. പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്ന ഇവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമായി. അഭിലാഷിന്റെ ഭാര്യ ബിൻസി കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ്. കരുണയുടെ പ്രവർത്തകർ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ഇവരുടെ ദുരിത ജീവിതം ശ്രദ്ധയിൽപ്പെട്ടത്.
ചെയർമാൻ സജി ചെറിയാൻ എം.എൽ.എ ഇലക്ട്രോണിക്ക് തൈയ്യൽ മിഷ്യൻ കൈമാറി. കോ-ഓഡിനേറ്റർ അഡ്വ. സുരേഷ് മത്തായി അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ.ആർ സോമൻപിള്ള, മേഖലാ കൺവീനർ അഡ്വ. രാജേഷ് കുമാർ, ജി.രാമകൃഷ്ണൻ, സുരേഷ് ഭട്ടതിരി, സുരേഷ് കലവറ, പി രാജേഷ്, സുനിൽ എന്നിവർ പങ്കെടുത്തു.